ഗംഗയില്‍ നിന്നടിച്ച തണുത്ത കാറ്റേറ്റ് ഞാനുണര്‍ന്നു.കാശിയുടെ വിഭൂതി എന്ന്‍ ഓമനപേരില്‍ അറിയപ്പെടുന്ന ഭാംഗിന്റെ
ലഹരി ഇനിയും വിട്ടുമാറിയിട്ടില്ല.എന്തിനെന്നറിയാത്ത പ്രയാണം.ചിന്തിക്കാനുള്ള ശേഷി നഷ്ടമായിരിക്കുന്നു,ആസന്നമായത് സംഭവിക്കുന്നു
എന്ന്‍ മാത്രം.
ഗംഗയുടെ ഓരങ്ങളിലൂടെ ഞാന്‍ മെല്ലെ നടന്നു.കത്തുന്ന ചിതകള്‍,ശവശരീരം ദഹിപ്പിക്കാനായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിതകള്‍
ചിതാഭസ്മം നിമഞജനം ചെയ്യാനെത്തിയ ആള്‍ക്കാര്‍,എല്ലാ ജനങ്ങളിലും വിഷാദം നിഴലിച്ചു നില്‍ക്കുന്നു.കുറെ നാളായി കാണുന്ന
കാര്യമായതിനാല്‍ ജിജ്ഞാസ ഒന്നിലും തോന്നിയില്ല.അമ്പലമണികള്‍ ഗംഗയിലെ കാറ്റേറ്റ് സദാ മുഴങ്ങുന്നു.കാശിയുടെ സ്ഥായിയായ
ഈശ്വരഭാവം.
സായാഹ്നങ്ങളില്‍ വീണ്ടും ഭാംഗിന്റെ ലഹരിയില്‍ അമരുക ഇതായിരുന്നു എന്റെ ദിനചര്യ.പ്രയാണത്തിന്റെ മറ്റൊരുനാള്‍ ഗംഗയുടെ
ഓരങ്ങളില്‍ വച്ചു കണ്ടു മുട്ടിയ ചെറുപ്പക്കാരനെ ഏതോമുജ്ജമ്മത്തില്‍ കണ്ടതുപോലെ,എന്തിനെന്നറിയാത്ത ഒരടുപ്പം,ആ ചെറുപ്പക്കാരനിലേക്കു
വലിച്ചടുപ്പിക്കുന്ന ആ മിത്ത് എന്തെന്നറിയാതെ ഞാന്‍ നിസ്സഹായനായി.
മടിച്ചു മടിച്ച് ഞാനാരാഞ്ഞു, കുട്ടി നീ ആരാണ്? എവിടെ നിന്നു വരുന്നു?ആരോ എന്നെ നിന്നിലേക്കടിപ്പിക്കുന്നു.........
എന്റെ പേര് വിഷ്ണു,അച്ഛന്‍ ശിവദാസന്‍,താമസം ബോംബെയിലെ ഏതോ സ്ഥലത്തിനെ പേരു പറഞ്ഞു.ശിവദാസന്‍ എന്ന പേര്
ഭൂതകാലത്തിന്റെ ഭാണ്ഡം തുറക്കാന്‍ എന്നെ പ്രേരിപ്പിച്ചു.
ശിവേട്ടന്‍ അതായിരുന്നു ഞങ്ങള്‍ അദ്ധേഹത്തെ വിളിച്ചിരുന്നത്.ബോംബെയിലെ ശിവേട്ടന്റ ഫ്ലാറ്റ് ഞങ്ങള്‍ക്ക് ഒരിടത്താവളം ആയിരുന്നു.
ശനിയാഴ്ച വൈകുന്നേരം തുടങ്ങുന്ന ഉത്സവം തീരുമ്പോള്‍ ഞായറാഴ്ച പാതിരാത്രി കഴിയും.എന്നെപ്പോലെ പല ആള്‍ക്കാരും അവിടെ
സന്നിഹിതരായിരുന്നു.ഞങ്ങള്‍ പലതിനെപ്പറ്റിയും ചര്‍ച്ചചെയ്യുമായിരുന്നു.ലോകത്തെ കാണാന്‍ പഠിപ്പിച്ചത് ശിവേട്ടന്‍ ആണന്നു പറഞ്ഞാല്‍
അതില്‍ അതിശയോക്തിയില്ല.അത്രയ്ക്കു അഗാധമായ വിജ്ഞാനമുള്ള മനുഷ്യന്‍ ആയിരുന്നു.
ഞാന്‍ ശിവേട്ടനെ കണ്ടു മുട്ടുന്നത് ചെമ്പൂരിലെ ഒരു ഡാന്‍സ് ബാറില്‍ വച്ചായിരുന്നു.സ്റ്റേജില്‍ നിറഞ്ഞാടുന്ന മീന എന്ന പെണ്‍കുട്ടിയെ
നോട്ടുമാല അണിയിക്കുന്ന തിരക്കിന്റെ ഇടയില്‍ ലഹരിയുടെ മൂര്‍ദ്ദന്യത്തില്‍ അവളുടെ നിതംബത്തില്‍ കൈ അമര്‍ന്നു.ജനങ്ങള്‍ കണ്ടതിന്റെ
വിഷമമാണോ അവള്‍ പെട്ടന്നു പതിവ്രതയായി.എന്റെ ചുറ്റും കൂടിയ സെക്ക്യൂരിറ്റിക്കാരില്‍ നിന്നു രക്ഷപെടാനാകാതെ ഞാന്‍ കുതറിയ
വേളയിലായിരുന്നു.മറാത്തി ഭാഷ പച്ചവെള്ളം പോലെ സംസാരിച്ച് ആരെയു കൂസാത്ത ഒരു മനുഷ്യന്‍ എന്നെ അവരില്‍ നിന്നു
രക്ഷപെടുത്തിയത്.അതായിരുന്നു ശിവേട്ടന്‍.
ശിവേട്ടനെ ഞാന്‍ അടുത്തറിഞ്ഞു.ബോംബെയിലെ ഒരു വലിയ കമ്പനിയുടെ നാഡി എന്നു നമുക്കു വിശേഷിപ്പിക്കാം.എന്തിനു ഏതിനും
ശിവേട്ടന്റെ സാന്നിധ്യം അവിടെ ആവശ്യമായിരുന്നു.ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു.അമ്മാവന്മാരുടെയും ചില അദ്യുഭയകാംക്ഷികളുടെ
യും സഹായത്തോടെ പഠിച്ചു.ഒരു പ്രായമായപ്പോള്‍ നാടുവിട്ടു.സ്വ പ്രയത്നം കൊണ്ട് വളര്‍ന്നു,ഈ നിലയില്‍ എത്തി.വിവാഹം കഴിച്ചിട്ടില്ല
സുഹ്രുത്ത് ബന്ധം അതായിരുന്നു അയാളുടെ ശക്തി.
മറുനാടന്‍ മലയാളി ആപേര് ശിവേട്ടന്റെ കാര്യത്തില്‍ അര്‍ത്തവത്തായിരുന്നു.ആര്‍ക്കും എന്തു സഹായത്തിനും എപ്പോഴും ഒരു കൈ ഉണ്ടാകും.
ഒരിക്കല്‍ ഞാന്‍ ചോദിച്ചു ശിവേട്ടാ താങ്കള്‍ ഏതെങ്കിലും പെണ്‍കുട്ടിയെ പ്രണയിച്ചിട്ടുണ്ടോ?ഞാനോ !! ഒരിക്കലുമില്ല.പിന്നെ പ്രണയം
അത് ഒരു പെണ്ണിനോടുതന്നെ വേണമെന്നില്ലല്ലോ. നിങ്ങള്‍ ഒക്കെയില്ലെ ,എന്റെ ജോലി,പുസ്തകങ്ങള്‍ ഇതിനോട് എല്ലാം എനിക്കു പ്രണയമാണ്.
ശിവേട്ടനോടു കൂടിയതിനുശേഷം എനിക്കും മാറ്റങ്ങള്‍ ഉണ്ടായി.എന്റെ ലഹരിയോടുള്ള ആസക്തി കുറഞ്ഞു വന്നു. പകരം സാമൂഹികമായ
പല പ്രവര്‍ത്തനത്തിനും ശിവേട്ടന്റെ പിന്നാളാകാന്‍ കഴിഞ്ഞു.ഒരു സഹോദരന്റെ സ്ഥാനം അദ്ധേഹം എനിക്കു നല്‍കി.
ഒരു വൈകുന്നേരം അന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്തയെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.വാര്‍ത്തയുടെ ഇന്‍സൈറ്റില്‍
ഒരു സ്ത്രീയുടെയും,പിഞ്ചുബാലന്റെയും ചിത്രം .ചിത്രം കണ്ട് ശിവേട്ടന്‍ ആക അക്ഷോഭ്യനായിരുന്നു.ഇതു കണ്ട് ഞാന്‍ ചോദിച്ചു എന്താ ശിവേട്ടാ പെട്ടന്നൊരു ഭാവപര്‍ച്ച?
എന്നെ പോലെ മറ്റൊരു കുട്ടിയും അനാഥമാകാന്‍ പോകുന്നു.എനിക്ക് സഹിക്കാനാവതില്ല.
കാലവര്‍ഷം ബോംബെയും കുളിരണിയിച്ചു .രാത്രിയിലെ ടെലഫോണ്‍ ശബ്ദം എന്നെ ഉണര്‍ത്തി.മറുവശത്ത്ശിവേട്ടന്‍ ,
നാളെ കാലത്ത് നീ റയില്‍വേ സ്റ്റേഷനില്‍ വരിക,ജയന്തി ജനതയില്‍ ഞാനുണ്ടാകും.എന്നെ അത്ഭുതപ്പെടുത്തി എപ്പോഴാണു പോയത്.ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടു
രണ്ടാഴ്ചയാകാറായി.രാവിലെ തന്നെ ഞാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തി.മഴയുടെ ആലസ്യത്തില്‍ ബോംബെ ഉണരാന്‍ വിമുഖത കാട്ടി നില്‍ക്കുന്നു
.ജയന്തി ജനത അരമണിക്കൂര്‍ താമസിച്ചാണ് പ്ലാറ്റ്ഫോമില്‍ എത്തിയത്.ശിവേട്ടനെ തിരഞ്ഞ് എന്റെ കണ്ണുകള്‍ നാലുപാടും പരതി.
ഒരു ചെറിയ കുടയുടെ കീഴില്‍ കുട്ടിയെ ഒക്കത്തിരുത്തി ഒരു പെണ്ണിന്റെ കൈയും പിടിച്ച് ശിവേട്ടന്‍ വരുന്നു.ആ
വാര്‍ത്തയിലെ പെണ്ണായിരുന്നവള്‍.
ശിവേട്ടാ ......... വാക്കുകള്‍ എനിക്ക് ഇടമുറിഞ്ഞു.എടാഞാനിവളെ കൂട്ടി കൊണ്ട്പോന്നു.ഇന്നു മുതല്‍ ഇവള്‍ എന്റെ
ഭാര്യയും,ഇത് എന്റെ മകനും ആണ്.എന്തു പറയണമെന്നറിയാതെ ഞാന്‍ വിവശനായി.
ശിവേട്ടന്റെ മനസ്സിന്റെ നന്മയെ ഞാന്‍ മനസാല്‍ അഭിനന്ദിച്ചു..മറ്റുചിലര്‍ കുറ്റപ്പെടുത്തി,ചിലര്‍ അദ്ധേഹത്തെ ആദര്‍ശപുരുഷനാക്കി
ശിവേട്ടന്‍ ചെയ്തത് തെറ്റോ,ശരിയോ എന്ന്‍ എനിക്കു നിര്‍വചിക്കാന്‍ കഴിയുമായിരുന്നില്ല.
സുഹ്രുത്തുക്കള്‍ക്ക് ഇടത്താവളം നഷ്ടമായതുകൊണ്ട് പലരും അകന്നു തുടങ്ങി.
പഴയ്തുപോലെ ശിവേട്ടനെ കിട്ടാതായി.എങ്കിലും ഞാന്‍
സന്തോഷവാനായിരുന്നു,അദ്ധേഹം ഒരു കുടുംബമായി കണ്ടതില്‍.
എന്നിലും മാറ്റങ്ങള്‍ ഉണ്ടായി,മാനസിക പിരിമുറുക്കത്തിന്റെ ഒടുവില്‍ ഞാന്‍ ബോംബെ വിട്ടു.യാത്രപറയുമ്പോള്‍ ശിവേട്ടന്‍ എന്റെ
കൈകളില്‍ അമര്‍ത്തിപിടിച്ചു.നീ എവിടെയാണെങ്കിലും എന്നെ ഓര്‍മയുണ്ടായിരിക്കണം.വാക്കുകളിലെ വിറയല്‍ ഞാന്‍ ശരിക്കും തൊട്ടറിഞ്ഞു.
പിന്നീടത്തെയാത്രയില്‍ ലഹരിപദാര്‍ത്തങ്ങള്‍ വീണ്ടും സജീവമായി.എപ്പോഴൊ ശിവേട്ടനെ ഞാന്‍ മറന്നു..
യാഥാര്‍ത്ത്യത്തിന്റെ നെറുകയില്‍ എത്താന്‍ പിന്നെയും കുറെ സമയം എടുത്തു.ഞാന്‍ സാകൂതം ആ ചെറുപ്പക്കാരനെ നോക്കി.
ശിവേട്ടന്‍........... അച്ഛന്‍ മരിച്ചു .ഹ്രിദയസ്തംഭനമായിരുന്നു.അച്ഛന്റെ ആഗ്രഹംപോലെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കാന്‍ എത്തിയതാണു ഞാന്‍.
അമ്മ.....ചെറുപ്പക്കാരന്റെ കണ്ണുകള്‍ ഈറനണിഞ്ഞോ.......ഗദ്ഗദനായി അവന്‍ പറഞ്ഞു അമ്മ നേരത്തെ തന്നെ അച്ഛനെ ഉപേക്ഷിച്ചുപോയി
കമ്പനിയിലെ ജോലി ഇടയ്ക്കു നക്ഷപ്പെട്ടു.കുടുംബം നടത്താന്‍ പെടുന്നപാട് ഞങ്ങളെ അറിയിച്ചില്ല പഷെ അമ്മ അറിഞ്ഞിരുന്നു എന്നു
വേണം അനുമാനിക്കാന്‍ അച്ഛന്റെ ഒരു സുഹ്രുത്തിനൊപ്പം എങ്ങോട്ടോ പോയി.
അച്ഛന്‍ തളര്‍ന്നില്ല എന്നെ പഠിപ്പിച്ചു.സ്വന്തം മകനെപ്പോലെ വളര്‍ത്തി.ഒരിക്കല്‍ എന്നെപ്പറ്റിയും പറഞ്ഞു കൊടുത്തിരുന്നു.
വിഷ്ണു എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ അവനെ കണ്ടെത്തണം ,എന്റെ പിറക്കാതെപോയ സഹോദരനാണവന്‍.
ക്രാന്തദര്‍ശിയായ ആമനുഷ്യന്റെ അവസ്ഥ ഇങ്ങനെയാകേണ്ടതായിരുന്നോ.........?
വിഷ്ണു ചിതാഭസ്മവുമായി ഗംഗയുടെ നൈര്‍മല്ല്യതയിലേക്കിറങ്ങി.ശിവേട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ഞാനും രണ്ടിറ്റു കണ്ണീര്‍ അര്‍പ്പിച്ചു.
ഇനി എന്ത്...........?വിഷ്ണുവിന്റെ കാല്‍പ്പാടുകള്‍ ഞാനും പിന്തുടര്‍ന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ