ഞാന്‍ഷാഹിന,മലബാറിന്റെ ആഡ്യതയില്‍ വളര്ന്ന സുന്ദരി(അതു തീരുമാനിക്കേണ്ടത് നിങ്ങളാണ്).എല്ലാ സൗഭാഗ്യങ്ങളോടും ജനിച്ച്
വളര്ന്നവള്‍.ഞാനും ആത്മകഥയെഴുതുവാന്പോകുന്നു.ഞാന്‍ പ്രശസ്തയല്ല.ലൈഗികതൊഴിലാളിയോ,ചേരിയില്‍ ജനിച്ച് സമൂഹത്തിന്റെ
ഉന്നതിയില്‍ എത്തിയവളോ അല്ല,വെറും നാട്ടുമ്പുറത്തുകാരി എന്റെ കഥ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.മാധ്യമങ്ങളുടെ
സെന്സേഷനെക്കുറിച്ചോ എനിക്കറിവില്ല.എന്റെ ആത്മസംത്രിപ്തി മാത്രമാണ് ലക്ഷ്യം.
ഞാനൊരു എഴുത്തുകാരിയല്ല,എങ്കിലും കഥയെഴുതുമ്പോള്സാഹിത്യം,ആലങ്കാരികത,അതിശയോക്തി എന്നിവ വേണ്ടേ?എങ്ങനെയാണ്
തുടങ്ങുക.ചെറുപ്പത്തില്‍ബാപ്പ പറഞ്ഞു തന്ന കാര്യം ഓര്മ വന്നു.ഒരു എഴുത്തുകാരന്‍ അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണ്
"ആയിരത്തൊന്ന് രാവുകള്‍" അതിലെ കഥാപാത്ര സ്രിഷ്ടിയും ഒരു കഥയെ മറ്റൊന്നുമായി ബന്ധിപ്പിച്ചിരിക്കുന്നതും എല്ലാം....
എഴുതാന്‍ തുടങ്ങുന്ന ഒരു വ്യക്തിക്കുകിട്ടുന്ന ബാലപാഠമാണ് ഈ ക്രിതി എന്ന് ബാപ്പ വിശ്വസിച്ചിരുന്നു.
ബാപ്പായെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ആയിരത്തൊന്ന് രാവുകളിലൂടെ കണ്ണോടിച്ചു.
വെളിപാടു വന്നപോലെ ഞാന്‍ പേനയെടുത്ത് എഴുതാന്‍ തുടങ്ങി.
ഞാന്‍ എല്ലാ കാലത്തും കരഞ്ഞിരുന്നു.ആവശ്യത്തിനും,അനാവശ്യത്തിനും.ആദ്യമായി കരഞ്ഞത്
എന്തിനാണെന്ന് ഓര്മയില്ല
ഉമ്മയുടെ വാക്കകളില്‍ ഇങ്ങനെയായിരുന്നു,നിന്നെ പ്രസവിച്ചു കഴിഞ്ഞപ്പോള്ഞാന്‍ അസുഖങ്ങള്മൂലം പരിതാവമായ അവസ്ഥയില്‍
ആയിരുന്നു.നിന്നെ മുലയൂട്ടുവാന്പോലും എനിക്കു കഴിഞ്ഞില്ല.അയല്‍പക്കത്തെ ഖദീജുമ്മയായിരുന്നു
നിന്നെ മുലയൂട്ടിച്ചത്.അവരുടെ മകന്‍
സുധീറിനുപോലും കൊടുക്കാതെ അല്ലെങ്കില്‍കരഞ്ഞ് അവനെ ഭയപ്പെടുത്തിയിരുന്നു.
പിന്നെയും ഞാന്പല ഘട്ടങ്ങളിലും കരഞ്ഞിരുന്നു.പൂമ്പാറ്റയ്ക്കും,കളിക്കോപ്പിനും,പുത്തനുടുപ്പിനും എല്ലാം...........
ബാപ്പ ഒരു പുരോഗമനചിന്താഗതിക്കാരനും സമൂഹത്തിലെ ഉന്നതനുമായ വ്യക്തിയായിരുന്നു.ആയതിനാലും ചുറ്റുവട്ടത്തെ
മറ്റ് പെണ്‍കുട്ടികളെക്കാള്‍
അധികം സ്വാതന്ത്രം തന്നിരുന്നു.ഞാന്‍ വളരുകായായിരുന്നു,അതിനനുസരിച്ച് എന്റെ സൗന്ദര്യവും.
സുധീര്‍ എന്റെ മനസ്സില്‍ അനുരാഗത്തിന്റെ
ആദ്യത്തെ വിത്തെറിഞ്ഞു,അത് പൂത്തു തളിര്‍ത്തു പക്ഷെ വിളവെടുക്കാന്‍ കഴിഞ്ഞില്ല.എത്ര പുരോഗമനവാദിആയാലും
മകള്‍ വഴിപിഴയ്ക്കുന്നിടത്ത്
എന്ത് ആദര്‍ശം അല്ലേ?പക്ഷെ ബാപ്പായ്ക്കു തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്ന മറുപടി ഉണ്ടായിരുന്നു.
ഖദീജുമ്മായുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്ന ഞാനും സുധീറും സഹോദരി ,സഹോദരന്‍മാരാണെന്ന്‍ ബാപ്പായുടെ വിശ്വാസം
.അങ്ങനെ എനിക്കു വീണ്ടും കരയുവാന്‍ അവസരം ഉണ്ടായി.
എന്റെ കരച്ചിലുകള്‍ക്കു താല്‍ക്കാലിക വിരാമം ഉണ്ടായി.എന്റെ വിവാഹം നിശ്ചയിച്ചു.വരന്‍ സമൂഹത്തിലെ ഉന്നതകുലജാതന്‍ അബ്ദുള്ള ഹാജിയുടെമകന്‍ റസാഖ്
.വിവാഹം കഴിഞ്ഞു,വരന്റെ ഗ്രിഹം എന്നെ ആനന്ദത്താല്‍ വീര്‍പ്പുമുട്ടിച്ചു.സ്നേഹസമ്പന്നനായ ഭര്‍ത്താവ് ആദ്യനാളുകളില്‍
ശരീരത്തെയും,മനസ്സിനെയും ഒരുപോലെ ആനന്ദമയമാക്കി.മാസങ്ങള്‍ക്കുശേഷം ആ അത്യാര്‍ത്തി കണ്ടില്ല.എന്റെ കാണാന്‍ കൊതിച്ച
ഭാഗങ്ങള്‍ കണ്ടുതീര്‍ന്നതിന്റെ വ്യസനമോ.........കരച്ചിലുകളുടെ സ്ഥാനത്ത് നീണ്ട നെടുവീര്‍പ്പുകള്‍ ഉതിര്‍ന്നു വീണു.
ഇതിന്റെ ഇടയില്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു.അങ്ങനെ എനിക്കും ഓമനിക്കാന്‍ ഒരു മകള്‍ ഉണ്ടായി.എന്റെ പ്രശനങ്ങള്‍ ഒരളവുവരെ അവള്‍ മൂലം സാധൂകരിച്ചു.
.
എഴുതിയ ചില വരികള്‍ വെട്ടിയിട്ട് ഇങ്ങനെ ചിന്തിച്ചു.ആത്മകഥയല്ലേ അതില്‍ വെള്ളം ചേര്‍ക്കണമോ?
സത്യം സത്യമായി പറയട്ടെ.
വീണ്ടും എഴുതുവാന്‍ തുടങ്ങി.റസാഖിന് എന്തു പറ്റി,മനസ്സിനെ അലട്ടിയ പ്രശനം പലാവര്‍ത്തി ചോദിച്ചു.ഇക്കാ എന്താണു നിങ്ങള്‍ക്കു
പറ്റിയത്? എന്നോടു സംസാരിച്ചിട്ടോ,മകളെ ഓമനിച്ചിട്ടോ നാളെത്രയായി?എന്നോടെങ്കിലും പറയൂ?ഏയ് ഒന്നുമില്ല
ചിരിക്കാന്‍ ശ്രമിച്ചിട്ടു വിഫലമായ മുഖവുമായി ഓടിമറഞ്ഞു
രാത്രിയുടെ ഏതോയാമത്തില്‍ അടക്കം പറച്ചിലില്‍ ഞെട്ടിയുണര്‍ന്നു തന്റെ ഭര്‍ത്താവ് ഛെ....................
മീശപോലും കിളിര്‍ക്കാത്ത സുന്ദരനായ ഒരു ചെക്കനുമായി..............രതിവേഴ്ച. വായിച്ചു മാത്രം കേട്ടിട്ടുള്ള സാഹിത്യകാരന്മാരുടെ ഭാഷയില്‍
പറയുന്ന സ്വവര്‍ഗരതിയോ ഇത്.എന്റെ നെടുവീര്‍പ്പ് കരച്ചിലിലേക്ക് വഴി മാറി.പിന്നെയും പലവട്ടം കാണാന്‍ ഇഷ്ടപെടാത്ത കാര്യങ്ങള്‍ കണ്ടു.
എന്തായിരിക്കും റസാഖിന്റെ മാറ്റത്തിനു കാരണം?ഭാര്യ എന്ന നിലയില്‍ ഞാന്‍ പരാജയമായിരുന്നുവോ?പക്ഷെ സ്ത്രീ എന്ന നിലയില്‍ എന്റെ
വികാര വിചാരങ്ങള്‍ അടിച്ചമര്‍ത്തിയില്ലേ?
പിന്നെയും നാളുകള്‍ പിന്നിട്ടു.മകള്‍ എന്നോളം എത്തി.അവള്‍ സ്വയം തിരിച്ചറിഞ്ഞു,ബാപ്പായെയും,ഉമ്മായെയും.
ഒരു നാളില്‍ ഭര്‍ത്താവുകൊണ്ടു വരാറുള്ള ചെക്കന്റെ ഒപ്പം മകള്‍ കിടക്കറ പങ്കിട്ടപ്പോള്‍ മൂകസാക്ഷിയായി നില്‍ക്കാനെ എനിക്കു കഴിഞ്ഞുള്ളൂ.
വീണ്ടും ഞാന്‍ കരഞ്ഞു,ഇതിനു വലിയ ഒരു കാരണം ഉണ്ടായിരുന്നു.എന്റെ കുടുംബത്തിന്റെ അപചയം ഓര്‍ത്ത്.
രണ്ടുതുള്ളി കണ്ണീര്‍ അടര്‍ന്നു പേപ്പറുകളില്‍ വീണു.
ഞാന്‍ ചിന്തിച്ചു എന്റെ കഥ അച്ചടിച്ചു വരണമെങ്കില്‍ നല്ല പ്രസാധകനെ വേണം ,പ്രസാധകനാകട്ടെ കഥയ്ക്കു നല്ല എരിവും പുളിയും വേണം
അതല്ലങ്കില്‍ മതനിന്ദയോ,മതസ്പര്‍ദ്ദയോ പറഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ വാചകങ്ങള്‍ വേണം എന്നാലല്ലേ വില്‍പന നന്നായി
നടക്കുകയുള്ളൂ.ഇതൊന്നുമില്ലാത്ത എന്റെ ആത്മകഥ അപൂര്‍ണമായി നിലകൊള്ളട്ടെ.
എഴുതിയ ഇത്രയും ഭാഗം എന്നെപ്പോലെ നിസ്സഹായയായ അനേകം ഭാര്യമാര്‍ക്കു സമര്‍പ്പിക്കട്ടെ..............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ