ഞാന്‍ മറ്റൊരു യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനിലെ സിമിന്റു ബഞ്ചില്‍ ഇരിക്കുകയായിരുന്നു.വണ്ടി വരുവാനിനിയും സമയമുണ്ട്.മനസ് കടിഞ്ഞാണ്‍ വിട്ട കുതിരയെപ്പോലെ പാഞ്ഞു നടക്കുന്നു.
എല്ലാ ഭാരങ്ങളും ഇറക്കി ഇനി സ്വയം ബലി ഇടണം.പാപങ്ങള്‍ ഗംഗയില്‍ ഒഴുക്കണം അതായിരുന്നു യാത്രയുടെ ഉദ്ദേശം.പാപങ്ങള്‍ ഗംഗയില്‍ ഒഴുക്കിയാല്‍ മതിയാകുമോ?
ശ്രീരാമ പരമ ഹംസന്‍ പറഞ്ഞതുപോലെ നീ ഗംഗയില്‍ ഇറങ്ങുമ്പോള്‍ പാപങ്ങള്‍ ഒരു മരത്തില്‍ കയറി ഇരിക്കും,ഗംഗയില്‍ നിന്നു കയറിയാല്‍ വീണ്ടും നിന്നിലേക്കു വരും എന്ന്.
മനസ്സിന്റെ മായിക വലയം അപ്പോള്‍ ബോംബെയില്‍ ആയിരുന്നു,വീട്ടിന്റെ പ്രാരാബ്ദങ്ങള്‍ ഏറ്റെടുത്ത് ഞാന്‍ ഒരു കൊച്ചു ജോലിയുമായി കഴിയുകയായിരുന്നു.
എന്റെ ഒപ്പം ജോലി ചെയ്യുന്ന സന്ദീപിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനാ ബാറില്‍ എത്തിയത്.
അലങ്കാര വെളിച്ചത്തില്‍ പാതി നഗ്നയായി ഡാന്‍സ് ചെയ്യുന്ന സുന്ദരികള്‍.
അതിനിടയില്‍ ഞാനൊരു കൊച്ചു സുന്ദരിയെ കണ്ടു.നീലസാരിയും ചന്ദനക്കുറിയും ഇട്ട് ,
മലയാളിക്കുട്ടിയാണെന്ന് ആരും പറയണ്ട.പിന്നീട് അവളെ പലപ്പോഴായി കണ്ടുമുട്ടി.
ഞാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ അടുത്തുതന്നെയാണ്‍ അവളും താമസിക്കുന്നത്.
ചെറിയ പുഞ്ചിരിയില്‍ തുടങ്ങിയ ബന്ധം ഞങ്ങള്‍ക്ക് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത വിധം അടുത്തുകൊണ്ടിരുന്നു.
ഒരിക്കല്‍ ഞങ്ങള്‍ ഇരു വരും കൂടി മഹാലക്ഷ്മി അമ്പലത്തില്‍ പ്രാര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
പെട്ടന്നവള്‍ ചോദിച്ചു നിനക്ക് എന്നെ വിവാഹം കഴിക്കാമോ?
അവളുടെ ചോദ്യം എന്നെ കുഴക്കി .കുടുംബം വലിയ ചോദ്യ ചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു,
അവള്‍ക്കും എന്നെ പ്പോലെ തന്നെ.താഴെയുള്ള അനുജത്തിമാര്‍ക്കായി ഇവിടെ കഷടപ്പെടുന്നു.
അവളുടെ തിളങ്ങുന്ന കണ്ണും, മാസ്മരികത നിറഞ്ഞ പുഞ്ചിരിയും എന്നെ അതെ എന്നു സമ്മതം മൂളിച്ചു.
അങ്ങനെ മഹാലക്ഷ്മിയുടെ മുന്നില്‍ വച്ചവള്‍ക്കു ഞാന്‍ താലി ചാര്‍ത്തി.രണ്ടു ദിക്കില്‍ നിന്നു വന്നവര്‍ ഇടത്താവളത്തില്‍ ഒന്നിച്ചു.ഒരു ഭാര്യ എന്ന നിലയില്‍ അവള്‍ എന്നെ സന്തുഷ്ടപ്പെടുത്തി.
രാവില്‍ ഞാന്‍ പകര്‍ന്നു കൊടുത്ത ശക്തിയില്‍ അവള്‍ ആഹ്ലാദം കണ്ടു.
സന്തോഷങ്ങളില്‍ പെട്ടന്നാണു കരിനിഴല്‍ വീണത്.ജോലി നഷ്ടപ്പെട്ടു,അവളുടെ ചിലവില്‍ കഴിയുക എന്റെ ആത്മാഭിമാനത്തിനു മങ്ങല്‍ ഏറ്റു.ഒരു പുതിയ ജോലിക്കു വേണ്ടിയുള്ള അലച്ചിലില്‍ ആണ് ഞാന്‍ സമീര്‍ ഭായി കണ്ടുമുട്ടുന്നത്.എന്തും നല്‍കാന്‍ കഴിയുന്ന സമീര്‍ഭായി,
ദുബായിലേക്കു പെണ്‍കുട്ടികളെ മാംസവില്പനയ്ക്കായി കയറ്റി വിടുന്നതില്‍ പ്രമുഖന്‍.
അവന്റെ ചിലവില്‍ ഞാനും തഴച്ചു വളര്‍ന്നു.എന്നെയും വേണീയെയും ഒരുമിച്ചു കണ്ട സമീര്‍ഭായി പറഞ്ഞു നീ അവളെ എനിക്കു വില്‍ക്ക് ലക്ഷങ്ങള്‍ ഞാന്‍ വാങ്ങിതരാം,നിന്റെ പ്രശനങ്ങള്‍ എല്ലാം അവസാനിക്കും.
ആ വാക്കുകള്‍ എന്റെ മനസ്സില്‍ പ്രകമ്പനം കൊള്ളിച്ചു.പണമെന്ന ചെകുത്താന്‍ എന്നെ മനസ്സിനെ കീഴ്പ്പെടുത്താന്‍ തുടങ്ങി.മടങ്ങി റൂമിലെത്തിയ ഞാന്‍ കാണുന്നത് ശര്‍ദ്ദിക്കുന്ന വേണിയെ ആണ്.
എന്തുപറ്റി?എന്റെ ആകാംക്ഷ കണ്ടിട്ടവള്‍ പറഞ്ഞു.ഞാനേ...ഒരമ്മയാകാന്‍ പോകുന്നു.അവളുടെ വാക്കുകള്‍ ഒരു
വെള്ളിടിപോലെ എന്റെ മനസ്സില്‍ കൊണ്ടു.വേണീ...നമുക്കിപ്പോള്‍ വേണോ ഇത്?നമുക്കിത് അബോര്‍ട്ട് ചെയ്യാം..
ഇല്ല ...ഞാന്‍ സമ്മതിക്കില്ല.അവസാനം ഞാനവളെ സമ്മതിപ്പിച്ചു.
കുറച്ചു ദിവസം അവള്‍ക്ക് മനസ്സിന്റെ നിയന്ത്രണം നഷ്ടമായോ എന്നു തോന്നി ഇടയ്ക്കിടെയുള്ള പൊട്ടികരച്ചില്‍..ഞാനവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
വേണീ നിനക്ക് ഒരു ജോലി ശരിയാക്കിയിട്ടുണ്ട് ദുബായില്‍...എന്നും ഈ ബാറില്‍ കഴിഞ്ഞാല്‍ മതിയോ?
നീ പോയിട്ട് എനിക്കും ഒരു വിസ സങ്കടിപ്പിച്ചു താ...അവള്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
ഞാനവളെ സമീര്‍ഭായിക്കു കൈമാറി.അവള്‍ ദുബായിലേക്കു ഫ്ലെറ്റുകയറുമ്പോള്‍ ഞാന്‍ പ്രതിഫല തുക എണ്ണുന്നതിരക്കില്‍ ആയിരുന്നു.
എന്റെ കുഞ്ഞിനെ കണ്ടോ..???
ഭ്രാന്തിയുടെ ശബ്ദമായിരുന്നു എന്നെ ചിന്തകളെ തച്ചുടച്ചത്.ഫ്ലാറ്റ്ഫോമിലൂടെ ഓടുന്ന ഒരു യുവതിയെ ആണ്.
എന്താണെന്നു സംഭവിച്ചത് എന്നു തിരിയുന്നതിനു മുന്‍പേ വടക്കു നിന്നു വന്ന വണ്ടി അവളെയും കവര്‍ന്നെടുത്ത് യാത്രയായി.ആരവങ്ങളും ,ആക്രോശങ്ങള്‍ക്കും ഒടുവില്‍ ഞാനാ ഭ്രാന്തിയുടെ മുഖം കണ്ടു........
അത് വേണിയായിരുന്നു.
അപ്പോഴും ആ കടന്നുപോയ വണ്ടിയുടെ താളം എന്റെ നെഞ്ചിടുപ്പാണന്നു തോന്നി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ