വര്‍ഷങ്ങള്‍ക്കു ശേഷം എനിക്കു ചിര പരിചിതമായ വഴികളിലൂടെ പോകുകയായിരുന്നു.തോട്ടം തൊഴിലാളികള്‍ ധാരാളമായി അധിവസിക്കുന്ന സ്ഥലമായിരുനു അത്.
വഴിയുടെ അവസാനം നാലും കൂടിയ കവലയാണ്.ഞാന്‍ അവിടെ എത്തുമ്പോള്‍ അവിടെ ഒരു പൊതു സമ്മേളനം നടക്കുന്നു.എന്റെ സ്വതസിദ്ധമായ ആകാംക്ഷ അവിടേയ്ക്കു നയിച്ചു.
വേദിയില്‍ സ്ഥലത്തെ പ്രമുഖനായ ഒരു നേതാവ് പ്രസംഗിക്കുന്നു.പിന്നിലായി
രക്തഹാരാര്‍പ്പിതമായ ഒരു വലിയ ചിത്രം സഖാവ് സെയ്തലവി അനുസ്മരണം.
നേതാവിന്റെ ശബ്ദം കൂടുതല്‍ തീവ്രമായി തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ധീരനായ നേതാവായിരുന്നു........................
എനിക്കു പുച്ഛം തോന്നി..... അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എവിടെയായിരുന്നു ഇവര്‍?
എന്റെ ഓര്‍മകളില്‍ ഇപ്പോഴും ആ മനുഷ്യന്റെ നിലവിളി കാതുകളില്‍ പ്രകമ്പനം കൊള്ളിക്കുന്നു.മദ്യത്തിന്റെ ആസക്തിമൂലം എന്റെ കരളുകള്‍ക്കുസംഭവിച്ച തകരാറുകള്‍ മാറ്റിയെടുക്കാന്‍ എത്തിയതായിരുന്നു ഞാന്‍,
മുഷിപ്പുകള്‍ നിറഞ്ഞ ദിനങ്ങള്‍ക്കിടയി കേട്ട ഒരു നിലവിളിയായിരുന്നു
എന്നെ ആമനുഷ്യനിലേക്കു അടുപ്പിച്ചത് ഹെന്റെ ഉമ്മോാാ.........ദീന രോദനം കേട്ട ദിശയിലേക്കു എന്നെ പോകാന്‍ പ്രേരിപ്പിച്ചു.ഒരു
വ്യദ്ദന്‍ കൈകാല്‍ ഇളക്കി നിലവിളിക്കുന്നു,വേദനസഹിക്കാന്‍ കഴിയാതെ അയാള്‍ പല്ലുകള്‍ കടിച്ചു പൊട്ടിക്കുന്നു.സഹായത്തിനായി ആരുമില്ല ഞാന്‍ ഡോക്ടര്‍മാരെ വിവരം ധരിപ്പിച്ചു.
അവര്‍ നല്‍കിയ ഇന്‍ജക്ഷനില്‍ വ്യദ്ദന്റെ ശബ്ദം നേര്‍ത്തു നേര്‍ത്തു വന്നു.
ഉച്ച ഭക്ഷണത്തിനു ശേഷം ഞാന്‍ ഉറങ്ങാന്‍ ഒരു ശ്രമം നടത്തി വിജയിച്ചില്ല അസ്വസ്ഥതയേറികൊണ്ടിരിക്കുന്നു.അപ്പോഴാണ് ആ വ്യദ്ദന്റെ കാര്യം ഓര്‍മയില്‍ വന്നത്.
ഞാനങ്ങോട്ടേക്കു നടന്നു.അപ്പോള്‍ അവിടെ ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു.വ്യദ്ദന്‍അപ്പോഴും നല്ല മയക്കത്തില്‍
ആയിരുന്നു.ഞാനാ ചെറുപ്പക്കാരനുമായി പരിചയപ്പെട്ടു,താങ്കളുടെ ആരാണിദ്ദേഹം?എന്റെ ആരുമല്ല.അച്ഛന്റെ ആത്മ സുഹ്രുത്താണിദ്ദേഹം.അച്ഛന്‍ മരിച്ചു പോയി ,
പക്ഷെ ഇദ്ദേഹം എനിക്കു അച്ഛനെപ്പോലെയാണ്.ചെറുപ്പക്കാരന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.ഈ മനുഷ്യനെപ്പറ്റി പറയാന്‍ വാക്കുകള്‍ തികയില്ല.
ഇദ്ദേഹമാണു സഖാവ് സെയ്തലവി.ഞങ്ങള്‍ താമസിച്ചിരുന്നത് വലിയ ഒരു കമ്പനിയുടെ റബ്ബര്‍ എസ്റ്റേറ്റില്‍ ആയിരുന്നു.
വളരെ വര്‍ഷങ്ങള്‍ക്കു മുമ്പെ മലബാറില്‍ നിന്നു തെക്കന്‍ കേരളത്തില്‍ കുടിയേറിയതാണ്.ഇവിടെ നിന്നു വിവാഹവും കഴിച്ചു.തൊഴിലാളികളുടെ ഏത് പ്രശനത്തിനും മുന്നിട്ടിറങ്ങുമായിരുന്നു .
എന്റെ ഓര്‍മകളില്‍ എത്രയോ പ്രാവിശ്യം കമ്പനിയുടെ കവാടത്തില്‍ നിരാഹാര സത്യാഗ്രഹം കിടന്നിരിക്കുന്നു.
എല്ലാം ഇവിടുത്തെ തൊഴിലാളികള്‍ക്കു വേണ്ടിയായിരുന്നു.ഞങ്ങളുടെ ദേശത്ത് ആദ്യമായി ചെങ്കൊടി പാറിപ്പിച്ചതും
ഇദ്ദേഹമായിരുന്നു.അങ്ങനെയാണ് പേരിനുമുമ്പില്‍ സഖാവ് എന്നു വന്നത്.
എനിക്കാമനുഷ്യനോട് എന്തിനെന്നറിയാത്ത ആദരവുതോന്നി ഒപ്പം സ്നേഹവും.
പിന്നെയും രണ്ടുനാള്‍ കഴിഞ്ഞു എനിക്കാവ്യദ്ദനോട് സംസാരിക്കാന്‍ കഴിഞ്ഞത്.സഖാവേ ഇപ്പോള്‍ എങ്ങനെയുണ്ട്?എന്റെ ചോദ്യത്തിനു പൂര്‍ത്തിയാകാത്ത പുഞ്ചിരിയായിരുന്നു മറുപടി.
എന്നിട്ടിങ്ങനെ പറഞ്ഞു.സഖാവ് ആ വാക്കു തന്നെ മറന്നു കുട്ടി.... എന്താണസുഖം?
കഴിഞ്ഞ ദിവസങ്ങളില്‍ നിലവിളികേട്ടുവല്ലോ? എന്റെ വ്യക്ക രണ്ടും തകരാറിലായി.ഞാനിപ്പോള്‍ ഏതു നിമിഷവും മരണത്തെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.
വെല്ലുവിളികളെ അതിജീവിച്ച സഖാവിന്റെ മുഖത്ത് പ്രതീക്ഷാനിര്‍ഭരം.പിന്നീടുള്ള എന്റെ ദിനങ്ങള്‍ സഖാവിനൊപ്പം
ആയിരുന്നു.അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്കു ജീവിതത്തിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍തുറന്നു തന്നു.ഒരിക്കല്‍ ഞാന്‍ ചോദിച്ചു സഖാവെ അങ്ങേയ്ക്കാരുമില്ലേ? ഇതുവരെ ഞാനാരെയും കണ്ടില്ല.
ഒരു നിമിഷം ആ മുഖം വിവര്‍ണ്ണമാകുന്നത് ഞാന്‍ ശ്രദ്ദിച്ചു.
മെല്ലെ സഖാവുതുടര്‍ന്നു.എനിക്കെല്ലാവരും ഉണ്ട് ഭാര്യ നേരത്തെ വിട്ടുപിരിഞ്ഞു.മക്കള്‍ എല്ലാവരും നല്ല നിലയില്‍ കഴിയുന്നുപിന്നെന്താ അവര്‍ വരാത്തത്?
എന്റെ ചോദ്യത്തിനു മറുപടിയായി സഖാവു പറഞ്ഞു ഇത് ഒരു ശാപത്തിന്റെ തുടര്‍ച്ചയാണ്?
എന്റെ നാട്ടിലെ അരക്ഷിതാവസ്ഥയാണ് എന്നെ നാടു വിടാന്‍ പ്രേരിപ്പിച്ചത്.ബാപ്പായെയും ഉമ്മായെയും ഉപേക്ഷിച്ചു ഞാന്‍ തെക്കന്‍ കേരളത്തില്‍ കുടിയേറി,
ഒരു റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായി ഞാന്‍ ജീവിതം ആരംഭിച്ചു.എന്റെ ആത്മാര്‍ത്ഥത, കണ്ടതുകൊണ്ടാകാം ഒപ്പം ജോലി ചെയ്തിരുന്ന ആളുടെ മകളെ എനിക്കു വിവാഹം കഴിച്ചു തന്നത്.
അതോടുകൂടി മലബാറുമായുള്ള എന്റെ എല്ലാ ബന്ധങ്ങളും അവസാനിച്ചു.എന്റെ കുട്ടികളും ഇവിടുത്തെ തൊഴിലാളികളും എന്റെ യാത്രയില്‍ പിന്‍ ബലമേകി.
മൂത്തമകന്‍ വളര്‍ന്നു.ജോലി കിട്ടാതെ അലഞ്ഞു തിരിയുമ്പോള്‍.
ഗള്‍ഫിലേക്കുപോകാന്‍ വിസയുണ്ടന്ന കാര്യം അറിയുന്നത്.അതിനു പണം വേണം.ഞാന്‍ പലരോടും ചോദിച്ചു എല്ലാവരും കൈ മലര്‍ത്തി.അവസാനം കമ്പനി മാനേജരോടു ചോദിച്ചു.
ഒരു ടാപ്പിംഗ് തൊഴിലാളിയുടെ മകന്‍ അവന്റെ പിതാവിനെ പിന്തുടര്‍ന്നാല്‍ മതി എന്നുള്ള മറുപടി
എന്നെ ക്ഷുഭിതനാക്കി.എന്നിലെ കമ്മ്യൂണിസ്റ്റുകാരന്‍ അതിനു പ്രതിവിധി കണ്ടെത്തി.ജോലി രാജിവെച്ച് ഞാനവനെ ഗള്‍ഫിലേക്കയച്ചു.ഇതാണെന്റെ കുടുംബത്തിനായി ഞാന്‍ നീക്കിവച്ച മൂലധനം.
അവന്റെ ഉയര്‍ച്ച പെട്ടന്നായിരുന്നു.പണം എല്ലാം മാറ്റിമറിച്ചു.ജീവിതനിലവാരത്തിന്റെ ഉയര്‍ച്ച മൂലമോ തൊഴിലാളികളുമായി സമ്പര്‍ക്കമില്ലായ്മ മൂലമോ പാര്‍ട്ടിയും എന്നെ കൈവിട്ടു.
എങ്കിലും മക്കള്‍ സന്തോഷത്തോടെ കഴിയുന്നതില്‍ ഞാന്‍ ചാരിതാര്‍ത്ത്യനായി.അവന്റെ വിവാഹം
കഴിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു.എന്റെ വാക്കുകളെക്കാള്‍ പ്രിയം ഭാര്യയുടെയായി അവസാനം അവനും കൈവിട്ടു.
ഞാന്‍ എന്റെ മാതാപിതാക്കളോട് എങ്ങനെ നീതിപുലര്‍ത്തിയോ അതേ പാത മക്കളും പിന്തുടര്‍ന്നു.കാല ചക്രത്തിന്റെ പരിണാമത്തില്‍
ശാപങ്ങള്‍ മാത്രം പിന്തുടരുന്നു.വ്യദ്ദന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ,ഞാനും നിസ്സഹായനായി.
രാത്രിയുടെ അവസാനയാമത്തില്‍ ഞാന്‍ വീണ്ടും ആ നിലവിളികേട്ടു ഹെന്റെ ഉമ്മോാാാ...........................
ആ നിലവിളി അദ്ദേഹത്തിന്റെ ശാപമോചനം ആയിരുന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ