അന്ന്‍ രാവിലെ മാത്രമാണ് രാജീവന്‍ ആ നഗരത്തില്‍ എത്തിയത് .പലപ്പോഴായി വന്നു പോയിട്ടുണ്ടെങ്കിലും ഈ നഗരത്തില്‍ താമസിച്ചിരുന്നില്ല.
സാഹിത്യകാരന്മാരുടെ ഒരു ക്യമ്പില്‍ പങ്കെടുക്കാനായിരുന്നു വന്നത്.പക്ഷെ നഗരത്തില്‍ അന്നു ഹര്‍ത്താല്‍ ആയിരുന്നു.
കേരളത്തിന്റെ സ്വന്തം ഉത്സവമായ ഹര്‍ത്താല്‍ നഗരത്തെ കൂടുതല്‍ സുന്തരമാക്കി,വിജനമായ നടപ്പാതകള്‍.ചീറിപ്പാഞ്ഞു പോകുന്ന
പോലീസ് വാഹനങ്ങള്‍ എല്ലാം വേറിട്ടൊരു അനുഭൂതി പകര്‍ന്നു തന്നു.
എഴുതി തുടങ്ങിയ കാലത്ത് രാജീവന്റെ ഹരമായിരുന്നു ആള്‍ക്കൂട്ടങ്ങള്‍,പൂരപ്പറമ്പുകളിലെ കാഴ്ചകള്‍ കണ്ട് അലഞ്ഞു തിരിയുക ഒരു ശീലമാക്കി
മാറ്റിയിരുന്നു.രാജീവന്റെ പ്രശസ്തമായ പല ക്രിതികളിലും ആള്‍ക്കൂട്ടം ഒരു മുഖ്യവിഷയമായിരുന്നു.
ബാഗില്‍ നിന്നു ഒരു പുസ്തകമെടുത്തു തുറന്നു. മനസിന്റെ കടിഞ്ഞാണ്‍ കൈകളില്‍നിന്നു നഷ്ടമായിക്കൊണ്ടിരിക്കുന്നു.
പ്രഷുബ്ദമായ മനസിനെ തളച്ചിടാന്‍ ആ വലിയ മുറിക്കു കരുത്തു പോരാ എന്നു തോന്നിപ്പൊയി.
മുറിക്കുള്ളിലെ എയര്‍ കണ്ടീഷണര്‍ മുരണ്ടുകൊണ്ടിരിക്കുന്നു .മുന്‍പ് ഒരിക്കലും ഇത്രയും വലിയ ഹോട്ടലില്‍ താമസിച്ചിരുന്നില്ല .
സംഘാടകര്‍ ഒരുക്കി കൊടുത്ത ആ മുറിയില്‍ ശ്വാസം മുട്ടുന്നതുപോലെ തോന്നി.
മുറിക്കുള്ളിലെ ടി.വി ഓണ്‍ ചെയ്തു.കേരളം എന്ന സംസ്ഥാനം ഇന്ന്‍ ചാനല്‍ സംസ്കാരത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞിരിക്കുന്നു.
നമ്മുടെ പാരമ്പര്യതനിമതന്നെ ഇവര്‍ മാറ്റിമറിച്ചു.പലചാനലുകള്‍ മാറ്റി,മാറ്റി ഒരു ജനതയുടെ ആത്മാവിഷ്കാരത്തിന്റെ ഫലമായി മലയാളിക്കു
കിട്ടിയ കൈരളി ചാനലില്‍ എത്തിയപ്പോള്‍ ജനപ്രിയ പരിപാടികളില്‍ ഒന്നായ അശ്വമേധം ആരംഭിക്കയായി.
അവതാരക അതിലെ പാനല്‍ അംഗങ്ങളേയും,മത്സരാര്‍ത്തികളെയും പരിചയപ്പെടുത്തുന്നു.
അതിനു പിന്നാലെ സ്വതസിദ്ദമായ വാക്ചാതുരിയില്‍ എല്ലാവര്‍ക്കും സ്വാഗതമോതി കേരളത്തിന്റെ സ്വന്തം യാഗാശ്വം ജി.എസ് പ്രദീപ്
എത്തുകയായി.
ഒരു മത്സരാര്‍ഥിയെ തിരഞ്ഞെടുത്തു.
പേരു പറയൂ. .ശോഭ
സ്ഥലം.... കോഴിക്കോട്.
ഒരു നിമിഷം ചഞ്ജല മനസ് ഒരേ ദിശയില്‍ കേന്ദ്രീകരിക്കപ്പെട്ടു.
ശോഭ ഒരു കാലത്ത് തന്റെ സ്വപ്നമായിരുന്ന,ചിലദിവസങ്ങളില്‍ നഗരകാഴ്ച കാണാനും ആള്‍ക്കൂട്ടത്തില്‍ തോളുരുമ്മി നടക്കുകയും ചെയ്ത..
പിന്നീട് ജീവിതയാഥാര്‍ത്യത്തില്‍ എന്നോടൊപ്പം ഇറങ്ങി തിരിച്ച മുത്ത് .
മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും ദിനചര്യകള്‍ അവസാനിക്കുകയും പകരം യാതാര്‍ഥ്യത്തിന്റെ കപടമുഖം തുറന്നു വരികയും
ചെയ്ത വേളകളില്‍ഞങ്ങള്‍ കണ്ട ജീവിതം വ്യത്യസ്തമായിരുന്നു.
കുമ്പസാരങ്ങള്‍ ഏറ്റുമുട്ടലിന്റെ വഴിതിരിവിലേക്കുമാറുകയും ,ദിശാബോധവും,മൗനവും ഞങ്ങള്‍ക്കിടയിലേക്കുവന്നത് തികച്ചും യാദ്രിശ്ചികം
മാത്രമായിരുന്നു.അശാന്തിയുടെ പരിസമാപ്തിക്കൊടുവില്‍ നിലാവില്‍ കുളിച്ച ഒരു രാത്രിയില്‍ പൂര്‍ണ്ണ ചന്ദ്രനെ നോക്കി അവള്‍ പറഞ്ഞു
രാജീവേട്ടാ.................നമുക്കു പിരിയാം.
തികഞ്ഞ ശാന്തതയോടെ രാജീവനും പറഞ്ഞു .........പിരിയാം.
നേരം പുലര്‍ന്നു ,എപ്പോളോ ശോഭ പോയികഴിഞ്ഞിരുന്നു.എവിടേയ്ക്ക്..............?
എന്തിനായിരുന്നു ഇതെല്ലാം ?ജീവിതം പഠിക്കാന്‍ ഞങ്ങളിരുവരും ചേര്‍ന്ന നടത്തിയ പഠനശാലയോ? ഒരു സമസ്യയായി.......
യൗവനംവ്വനം കൊഴിഞ്ഞിറങ്ങിയെങ്കിലും ശോഭ ഇന്നും സുന്തരി തന്നെ. മാറ്റങ്ങള്‍ അധികമില്ല.തികഞ്ഞ ഗൗരവക്കാരിയായിരിക്കുന്നു.
മുഖത്തു കണ്ണട വച്ചതിന്റെ ആകാം.
ചോദ്യങ്ങള്‍ എല്ലാം കഴിഞ്ഞിരിക്കുന്നു.പ്രദീപിന്റെ മുഖത്ത് ഉദ്ദേശിച്ച വ്യക്തിയെ കണ്ടെത്താന്‍ കഴിയാത്തതിന്റെ നിസ്സഹായത.
ഒരു നിമിഷത്തിന്റെ ഇടവേളയില്‍ പ്രദീപ് തോല്‍ വി സമ്മദിച്ചു.ആരായിരുന്നു മനസ്സില്‍...
രാജീവന്‍, കേരള,കേന്ദ്ര സാഹിത്യ അക്കദമി അവാര്‍ഡുനേടിയ...............
ശോഭയുടെ ഉത്തരത്തിനു മുന്‍പില്‍ എന്റെ മുഖം മൂടി ചീന്തിയെരിയപ്പെട്ടു.സ്നേഹത്തിന്റെ വ്യാപ്തതലങ്ങള്‍ എവിടെ വരെ എന്നറിയാതെ
ഒരിറ്റു കണ്ണീര്‍ അടര്‍ന്നു വീണു.
ശുഭരാത്രി പ്രേക്ഷകര്‍ക്കു സമ്മാനിച്ചു പ്രദീപ് ക്യാമറയ്ക്കു മുമ്പില്‍ നിന്നു മറഞ്ഞിട്ടും ചരടറ്റ മോഹഭംഗങ്ങള്‍ കുറച്ചു നേരത്തേക്കെങ്കിലും
കൂട്ടി യോജിപ്പിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വ്രിതിയില്‍ ആയിരുന്നു രാജീവന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ