നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി കണ്ട് മനം മടുത്തിട്ടായിരുന്നു ഞാന്‍ വിപ്ലവകാരി ആയത് . ഞാന്‍ വിശ്വസിച്ച പ്രസ്ത്ഥാനത്തിലൂടെ
സഞ്ചരിച്ച് സാമൂഹിക നീതി നടത്താം എന്നു വിചാരിച്ചു .പക്ഷെ വമ്പന്‍ പരാജയം ആയിരുന്നു പരിണിത ഫലം.
എന്റെ വീക്ഷണത്തിലൂടെ പിന്‍ഗാമികള്‍ ഉണ്ടാകണം എന്ന്‍ ആഗ്രഹിച്ചു അതിന്റെ പരിശ്രമഫലം എന്റെ കുട്ടികളില്‍ തുടങ്ങി.
ആദ്യ കുട്ടി ജനിച്ചപ്പോള്‍ ഞാന്‍ അതിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു.നീതിമാനായി അവന്‍ വളരണം.തെറ്റുകള്‍ക്ക് ഒരിക്കലും അടിമയാകരുത്,
കണ്ണ്‍ ഇല്ല എങ്കില്‍ കാണില്ല ഒന്നും, കണ്ടില്ല എങ്കില്‍ തെറ്റുകാരനാകില്ല .നീതി ദേവതയ്ക്കും കണ്ണില്ലല്ലോ?
എന്റെ ഒന്നാമത്തെ വിശ്വാസപ്രമാണം.
രണ്ടാമത്തെ മകന്‍ ജനിച്ചയുടനെ ഞാനവന്റെ നാവ് ചെത്തിയെടുത്തു.എന്റെ ന്യായീകരണം വ്യക്തവും അചഞ്ചലിതവും ആയിരുന്നു.
ഒരിക്കല്‍ വേണ്ടതിനും,വേണ്ടാത്തതിനും പ്രതികരിച്ചതിനു ധാരാളം പീഢനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണു ഞാന്‍.
എന്റെ പ്രസ്ഥാനം പരാജയമടയാനും ഇതു കാരണമായി.ഇവനാകട്ടെ പ്രതികരിക്കാത്ത പുതു ജനതയുടെ പ്രതീകം.
എന്റെ രണ്ടാമത്തെ വിശ്വാസപ്രമാണം.
മൂന്നാമതും മകന്‍ ജനിച്ചു,എന്റെ കാഴ്ചപ്പാടും വ്യത്യസ്ഥമല്ലായിരുന്നു. അവന്റെ ചെവികള്‍ കുത്തിപ്പൊട്ടിച്ചു.പിന്‍ കാലത്തെ അനുഭവം തന്നെ
അതിനു കാരണം .ക്രൂരമ്പുപോലെ കേട്ട വാക്കുകള്‍ മറ്റൊന്നും ചിന്തിക്കാതെ മഹാവിപത്തിലേക്ക് എടുത്തു ചാടാന്‍ എന്നെ പ്രേരിപ്പിച്ചത്.
കൂടാതെ പരദൂഷണം എന്ന മഹാവിപത്തിനെ ഉന്മൂലനം ചെയ്യാം എന്നതായിരുന്നു എന്റെ മൂന്നാമത്തെ വിശ്വാസ പ്രമാണം.
നാലാമതു ജനിച്ചതാകട്ടെ ഒരു മകള്‍,പ്രായപൂര്‍ത്തിയായപ്പോള്‍ ഞാനവളുടെ മാറിടം ചീന്തിയെറിഞ്ഞു.
മുല കൊടുത്തവള്‍ അറിയുന്നില്ല ഞാന്‍ പാലു കൊടുത്തത് ഒരു അസുര വിത്തിനാണെന്ന്‍,പാലു കൊടുത്ത കൈക്കു കൊത്തുമെന്നാണല്ലോ
പ്രമാണം,കൊടുക്കാതിരുന്നാല്‍ കൊത്തില്ലല്ലോ?അതായിരുന്നു എന്റെ നാലാമത്തെ വിശ്വാസ പ്രമാണം.
അഞ്ചാമത്തെ കുട്ടിയുടെ ലിംഗം ഞാന്‍ വിച്ഛേദിച്ചു. അതിനും ന്യായമായ കാരണം ഉണ്ടായിരുന്നു.ഇവനിലൂടെ ഒരു പീഢനം ഉണ്ടാകാന്‍
പാടില്ല.അവിവാഹിതരായ അമ്മമാര്‍ ഭൂമിക്ക് ഒരു ഭാരം ആണ്,സമൂഹത്തിനിവര്‍ ഒരു നേരമ്പോക്ക് അവിടെ എന്റെ
അഞ്ചാമത്തെ വിശ്വാസപ്രമാണം ഊട്ടിയുറപ്പിച്ചു.
എല്ലാ വിശ്വാസപ്രമാണങ്ങളും കൂട്ടിയോജിപ്പിച്ചു കാലങ്ങള്‍ പിന്തള്ളി.
ഒരിക്കല്‍ രാവിന്റെ ഏതോ യാമത്തില്‍ ഞാന്‍ സ്വപ്നത്തിലെന്നപോലെ ഞെട്ടിയുണര്‍ന്നു,എന്റെ കഴിത്തിനു നേരെ പാഞ്ഞുവരുന്ന വാള്‍
അതിന്റെ പ്രഭയില്‍ ഞാന്‍ എന്റെ മക്കളുടെ മുഖം കണ്ടു.ബിംബങ്ങള്‍ ചീന്തിയെറിയലല്ല നല്ല സംസര്‍ഗമാണ് ശരിയിലേക്കുള്ള വഴി
എന്ന തിരിച്ചറിയല്‍ ഉണ്ടായപ്പോഴേക്കും ഞാന്‍ രക്തസാക്ഷി ആയി.
അവിടെ സാമൂഹിക നന്മയ്ക്കായി ജീവിച്ച ഒരു വിപ്ലവകാരി പൊലിഞ്ഞു പോയി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ