പ്രവാസിയായ എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും അധികം ആഹ്ലാദവും,ഒപ്പം വിഷമവും കൂടികലരുന്ന ആഴ്ചയാണ് മാസത്തിന്റെ
അവസാനം.കാരണം അപ്പോളാണ് ശമ്പളം കിട്ടുക.
രാവിലെ കമ്പനിയില്‍ എത്തിയപ്പോള്‍ കാന്റീനു മുന്നിലായി മലയാളികള്‍ കൂട്ടം കൂടി നില്‍ക്കുന്നു,എല്ലാവരും കാര്യമായ ചര്‍ച്ചയിലാണ്
ആകാംക്ഷയോടെ ഞാനും അവരുടെ കൂട്ടത്തില്‍ എത്തി.കമ്പനി ബോണസ് നല്‍കുന്നു.കമ്പനി ഓഫീസേഴ്സിന്റെ ഇടയില്‍ നിന്നു കിട്ടിയ
ന്യൂസ് ആണ്.എല്ലാവര്‍ക്കും ആഹ്ലാദവും ,ഒപ്പം ആകാംക്ഷയും.പക്ഷെ എനിക്കൊരു സംശയം ആഗോള സാമ്പത്തിക മാന്ദ്യം നടക്കുന്ന
ഈ അവസ്ഥയില്‍ കമ്പനി എങ്ങനെ ബോണസ് നല്‍കാനാണ്,കമ്പനിയില്‍ ജോലിക്കു യാതൊരു കുറവും ഇല്ല അതിന്റെ മറുവശം
ഇതായിരുന്നു.അപ്പൊഴാണ് ഫൈനാസ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന മലയാളിയായ ഒരു ചേട്ടനെ കണ്ടത്.
എടാ നീ അറിഞ്ഞില്ലേ ? ബൊണസ് നല്‍കുന്നുണ്ട് ,നിനക്കും ഉണ്ട് .ഈ വാക്ക് മനസ്സിനു വല്ലാത്ത കുളിര്‍മയേകി.
പിന്നീടത്തെ സംശയം എങ്ങനെയാണ് ബോണസ് നല്‍കുക.അതിനും ഉത്തരം ഉണ്ടായി ശമ്പളത്തിനു ശേഷം രണ്ടുനാള്‍ കഴിഞ്ഞ്
ബാങ്കിലെ എ.ടി.എം കൗണ്ടറില്‍ ഉണ്ടാകും.ആ വാക്കുകളുടെ നിര്‍വ്രിതിയില്‍ ജോലി ചെയ്യാനുള്ള ശേഷി പതിന്‍ മടങ്ങു വര്‍ദ്ധിച്ചു.
ശമ്പളം കിട്ടി രണ്ടുനാള്‍ കഴിഞ്ഞ് ഉച്ചയുറക്കിന്റെ ആലസ്യത്തില്‍ സുഹ്രത്തിന്റെ ഫോണ്‍ വിളിയില്‍ ഞാനുണര്‍ന്നു.
എടാബോണസ് ബാങ്കില്‍ വന്നിട്ടുണ്ട്,പോയി നോക്ക്,ഉറക്കം എവിടെ പോയി എന്നറിയില്ല ഞാനോടി ബാങ്കിലേക്ക്.
എ.ടി.എം കൗണ്ടറില്‍ പതിവിനു വിപരീതമായി ഭയങ്കര തിരക്ക്.ഞാനും ക്യൂവില്‍ സ്ഥലം പിടിച്ചു.
പത്രത്തില്‍ വന്ന എക്സേഞ്ച് റേറ്റിനെക്കുറിച്ചോര്‍ത്തു,രൂപയുടെ വിനിമയന് നിരക്കു വളരെ കുറവാണ്.ശമ്പളം നേരത്തെ തന്നെ അയച്ചു
കഴിഞ്ഞിരുന്നു,നാട്ടില്‍ വീടുപണി നടന്നു കൊണ്ടിരിക്കുകയാണ്,ബോണസ്സുകൂടെ കിട്ടിയാല്‍ രണ്ടാമത്തെ നിലയുടെ ടൈല്‍സിന്റെ
പണി പൂര്‍ത്തിയാവും.പകല്‍ കിനാവില്‍ ഞാനെന്റെ പണി തീര്‍ന്നവീട് കണ്ടു.
എന്റെ പിന്നില്‍ നിന്ന അറബി തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ യാഥാര്‍ത്യത്തിലേക്കു തിരികെ വന്നത്.
എന്റെ ഊഴമായി കാര്‍ഡ് ഇട്ടു .രഹസ്യ നമ്പര്‍ അടിച്ചു,എത്ര പൈസ ഉണ്ടെന്നറിയാന്‍ ചെക്കിങില്‍ വിരലമര്‍ത്തി.വരാന്‍ പോകുന്ന പൈസയുടെ
അക്കങ്ങളില്‍ മാത്രം മനസ് കേന്ദ്രീകരിച്ചു. മനസ്സില്‍ ആഹ്ലാദത്തിന്റെ പൂത്തിരി പൊട്ടാന്‍ വെമ്പി നിന്നു. ഒരു
സെക്കന്റിന്റെ ഇടവേളയില്‍ കപ്യൂട്ടറിന്റെ സ്കീറിനില്‍ ഒരു ആള്‍ രൂപം വന്നു റ്റാ,റ്റാ കാണിച്ചു മറഞ്ഞു.ആ രൂപം എന്നെ കളിയാക്കുകയാണോ?
നിരാശനായി റൂമിലേക്കു മടങ്ങുമ്പോള്‍ പണ്ട് മുത്തശ്ശി പറഞ്ഞു തന്ന കഥ എനിക്കോര്‍മ വന്നു.
ഉണ്ണിയേ പണ്ട്, പണ്ട് ഒരു നാട്ടില്‍ ഒരു രാജാവുണ്ടായിരുന്നു,ഒരിക്കല്‍ ഒരു ഗായകന്‍ കൊട്ടാരത്തില്‍ എത്തി,പാട്ടു പാടി എല്ലാരുടെയും
പ്രശംസ പിടിച്ചു പറ്റി,അപ്പോള്‍ രാജാവു പറഞ്ഞു ഒരു പൊതി ഇയാള്‍ക്കു കൊടുക്കൂ,ആ വാക്കുകളുടെ ഉണര്‍വ്വില്‍ ഗായകന്‍ വീണ്ടും
രാഗങ്ങള്‍ മാറ്റി ,മാറ്റി പാടി.പിന്നെയും രാജാവു പറഞ്ഞു ഒരു പൊതി കൂടെ കൊടുക്കൂ,അവസാനം ഗായകന്‍ തളര്‍ന്നു.
രാജാവിനോട് വിനീതനായി ചോദിച്ചു,മഹാരാജന്‍ ഇതു വരെ പൊതി ഇങ്ങെത്തിയില്ല.അപ്പോള്‍ രാജാവു ചോദിച്ചു,താങ്കള്‍ എനിക്കെന്താണ്
തന്നത്,ഞാന്‍ പാട്ടു പാടി,അങ്ങയുടെ ശ്രവണത്തിനു ഞാന്‍ ആനന്ദം പകര്‍ന്നില്ലേ? ഞാന്‍ പൊതി കൊടുക്കൂ എന്നു പറഞ്ഞപ്പോള്‍
തനിക്കും കിട്ടിയില്ലെ ശ്രവണസുഖം ഇതാണു നിനക്കുള്ള പ്രതിഫലം.
ബോണസ് എന്ന ശ്രവണ സുഖത്തിനു പിന്നാലെ പോയ ഞാന്‍ ഇളഭ്യനായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ